തിരുപ്പതി: ആന്ധ്രാപ്രദേശിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിന് ബോംബ് ഭീഷണി. തുടര്‍ന്ന് ക്ഷേത്രത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു.
ഐഎസ്‌ഐഎസ് ഭീകരര്‍ ക്ഷേത്രം തകര്‍ക്കുമെന്നാണ് ഭീഷണി. ഇസ്‌കോണ്‍ ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 27 നാണ് ഇമെയില്‍ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.
ഭീഷണി ഇമെയിലിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡും (ബിഡിഎസ്) ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി ക്ഷേത്രത്തില്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും സ്‌ഫോടക വസ്തുക്കളോ മറ്റ് വസ്തുക്കളോ കണ്ടെടുത്തിട്ടില്ല.