ലണ്ടൻ: എറിക് ടെൻ ഹാഗിനെ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയിൽ ലീഗിലെ മത്സരത്തിൽ വെസ്റ്റ് ഹാമിനോട് ടീം പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.
ഞായറാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്. ഡച്ച് കാരനായ എറിക് ടെൻ ഹാഗ് 2022 ഏപ്രിലിലാണ് യുണൈറ്റഡിന്റെ പരിശീകനായത്.
2023ലെ കരാബാവോ കപ്പിലും കഴിഞ്ഞ എഫ്എ കപ്പിലും എറിക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചാന്പ്യൻമാരാക്കി. ഈ സീസണിലെ ടീമിലെ മോശം പ്രകടനമാണ് അദ്ദേഹത്തിന്റെ പുറത്താകലിലേക്ക് നയിച്ചത്.