എഡിഎമ്മിന്റെ മരണം: വകുപ്പ് തല അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും

തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും. കഴിഞ്ഞ ദിവസം ആണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. പെട്രോൾ പമ്പിന് എൻഒസി നൽകിയതിൽ നവീൻ ബാബു കാലതാമസം വരുത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ. നവീന്‍ ബാബു കോഴ വാങ്ങി എന്ന ആക്ഷേപത്തിനും തെളിവില്ല. മരണത്തിൽ കൂടുതൽ അന്വേഷണത്തിന് മന്ത്രി ശുപാർശ ചെയ്യാന്‍ സാധ്യതയുണ്ട്.  

അതേ സമയം, എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ, പി പി ദിവ്യക്കെതിരെ ചൊവ്വാഴ്ച വരെ നടപടിയുണ്ടാകില്ല. മുൻകൂർ ജാമ്യഹർജിയിൽ ഉത്തരവ് കാത്തിരിക്കുകയാണ് പൊലീസ്. കൈക്കൂലി പരാതി നൽകിയ പ്രശാന്തിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്യുകയും ദിവ്യയുടെ ഇടപെടൽ സംശയത്തിലാവുകയും ചെയ്തതോടെ, കണ്ണൂരിലെ സിപിഎമ്മും പ്രതിരോധത്തിലാണ്.

‘ദിവ്യക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ട, മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായിട്ട് തുടർനടപടി’; സിപിഎം

എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗം നടന്നിട്ട് രണ്ടാഴ്ചയായി. ഏക പ്രതി പി പി ദിവ്യ ഇപ്പോഴും അന്വേഷണസംഘത്തിന് മുന്നിലെത്തിയിട്ടില്ല. തലശ്ശേരി കോടതി മുൻകൂർ ജാമ്യ ഹർജിയിൽ ഉത്തരവ് പറയുക ചൊവ്വാഴ്ചയാണ് . അതുവരെ പൊലീസ് അറസ്റ്റിനില്ല. ദിവ്യ കണ്ണൂർ ജില്ലയിൽ തന്നെയുണ്ടെന്നാണ് വിവരം. യാത്രയയപ്പ് യോഗ ദിവസത്തെ വിവരങ്ങളറിയാൻ കൂടുതൽ പേരുടെ മൊഴിയെടുക്കുകയാണ് പൊലീസ്. കളക്ടറുടെ ഗൺമാൻ ഉൾപ്പെടെയുളളവരെ കണ്ടു. 

മുഖ്യമന്ത്രിയുടെ പ്രസ്താവന തളളി സിപിഐ, പൂരം കലങ്ങിയത് തന്നെയെന്ന് ബിനോയ് വിശ്വം; കലക്കിയതെന്ന് സുനിൽ കുമാർ

കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി.പ്രശാന്തിനെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തതോടെ ,ദിവ്യയുടേത് സദുദ്ദേശ നടപടിയെന്ന് പ്രതിരോധിച്ച കണ്ണൂർ സിപിഎം വെട്ടിലായി. സർവീസ് ചട്ടം ലംഘിച്ച് കച്ചവട സ്ഥാപനം തുടങ്ങിയ ആൾക്ക് വേണ്ടി, ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിലിരുന്ന ദിവ്യയുടെ ഇടപെടൽ സംശയത്തിലായി. വ്യക്തിഹത്യയെന്ന പൊലീസ് റിപ്പോർട്ടും പ്രശാന്തിന് വേണ്ടിയുളള ശുപാർശയും ദിവ്യക്കെതിരെ പാർട്ടി നടപടി ഉറപ്പിക്കുന്നുവെന്നാണ് വിവരം.  

By admin