ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത, മോഹൻലാലിന്റെ ചിത്രം ബറോസിന്റെ നിര്‍ണായകമായ അപ്‍ഡേറ്റ് പുറത്ത്
ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. സംവിധായകനായി മോഹൻലാല്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന വലിയ പ്രത്യേകതയും ബറോസിനുണ്ട്. ബറോസിന്റെ പുതിയൊരു അപ്‍ഡേറ്റാണ് ചര്‍ച്ചയാകുന്നത്. സംവിധായകൻ മോഹൻലാലിന്റെ ബറോസ് സിനിമയുടെ ഫൈനല്‍ മിക്സിംഗ് കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.
ചെന്നൈ ഫോര്‍ ഫ്രെയിംസിലാണ് മോഹൻലാല്‍ ചിത്രത്തിന്റെ ഡോള്‍ബി അറ്റ്‍മോസ് മിക്സിംഗ് നടത്തിയത്. ജൊനാതൻ മില്ലറും ചിത്രത്തില്‍ ഭാഗമാകുന്നുണ്ട്. ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 100 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.. നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രത്തിന് 300 വയസ്സാണെന്നും റിപ്പോര്‍ട്ടുണ്ട്.
മോഹൻലാലിന്റേതായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം എല്‍ 360ഉം ചിത്രീകരണം പുരോഗമിക്കുകയാണ്. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായ എല്‍ 360ന്റെ സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. നായകൻ മോഹൻലാലിന്റെ ലുക്കുകള്‍ നേരത്തെ ചിത്രത്തിലേതായി പ്രചരിച്ചിരുന്നു.
രജപുത്ര നിര്‍മിക്കുന്ന ഒരു മോഹൻലാല്‍ ചിത്രമാണ് എല്‍ 360. എല്‍ 360ല്‍ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനാണ്. മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ എല്‍ 360ല്‍ അവതരിപ്പിക്കുന്നുവെന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. തരുണ്‍ മൂര്‍ത്തിയുടെ എല്‍ 360 സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
Read More: പണി കേരളത്തില്‍ ഞായറാഴ്‍ച നേട്ടമുണ്ടാക്കിയോ?, കളക്ഷൻ കണക്കുകള്‍ പുറത്ത്