ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഖ്നൂര്‍ സെക്ടറില്‍ സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഇപ്പോള്‍ സുരക്ഷാ സേന ഭീകരരുമായി വെടിവെപ്പില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
രാവിലെ ഏഴ് മണിയോടെ ബട്ടാല്‍ മേഖലയില്‍ മൂന്ന് ഭീകരര്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സേന ഉടന്‍ തന്നെ പ്രദേശം വളഞ്ഞു.
ദീപാവലി ഉത്സവ സീസണിന്റെ ഭാഗമായി ജമ്മു മേഖലയില്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെയാണ് സംഭവം.