യുവതിയെ ജിം പരിശീലകന്‍ കലക്ടറുടെ വസതിക്ക് സമീപം കൊന്ന് കുഴിച്ചുമൂടി, സിനിമ പ്രചോദനമെന്ന് പ്രതിയുടെ മൊഴി

കാൺപൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ യുവതിയെ ജിം പരിശീലകന്‍ കലക്ടറുടെ വസതിക്ക് സമീപം കൊന്ന് കുഴിച്ചുമൂടി. നാലു മാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അജയ് ദേവഗൺ നായകനായ ദൃശ്യം എന്ന ഹിന്ദി സിനിമനിൽ നിന്നാണ് ആശയം ലഭിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. 

കഴി‍ഞ്ഞ ജൂണ്‍ 24നാണ് 32കാരി ഏകതയെ കാണാനില്ലെന്ന് ഭര്‍ത്താവ് പൊലീസിൽ പരാതി നൽകുന്നത്. യുവതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് ജിമ്മിനെക്കുറിച്ചും, പരിശീലകനായ വിശാല്‍ സോണിയെക്കുറിച്ചുമുള്ള സംശയം ഭർത്താവ് പൊലീസിനോട് പറയുന്നത്. ഇതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു. 

ഇതോടെയാണ് സംഭവത്തിന്റെ ചുഴുളഴിയുന്നത്. ജിം പരിശീലകനായ വിശാൽ സോണിയുമായി യുവതി അടുപ്പത്തിലായിരുന്നു. ജിമ്മിലെ പരിശീലനത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. മറ്റൊരു യുവതിയുമായി വിമലിന്റെ വിവാഹം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഒരു ദിവസം ജിമ്മിലെത്തിയ ഏക്തയുമായി വിമൽ കാറിൽ പുറത്തേക്ക് പോയി. തർക്കത്തിനിടെ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.

പിന്നീട് മൃതദേഹം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വസതികള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ജില്ലാ കലക്ടറുടെ വസതിക്ക് സമീപം കുഴിച്ചിടുകയായിരുന്നു. മൃതദേഹഭാഗങ്ങൾ പൊലീസ് ഇവിടെ നിന്ന് കണ്ടെടുത്തു. അജയ് ദേവഗണ്‍ നായകനായ ബോളിവുഡ് സിനിമ ദൃശ്യം കണ്ടാണ് ഈ വിധത്തില്‍ കൊലപാതകം നടത്താനും മൃതദേഹം മറവുചെയ്യാനുമുള്ള ആശയം ലഭിച്ചതെന്ന് പ്രതി ചോദ്യംചെയ്യലില്‍ വ്യക്തമാക്കി.

വീട്ടുമുറ്റത്ത് തെന്നിവീണ് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin