ഡൽഹി: ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. വായു ഗുണനിലവാരസൂചിക 350 കടന്നത് ജനങ്ങളെ വലക്കുകയാണ്. നഗരത്തിലുടനീളം പുകമഞ്ഞു മൂടപ്പെട്ടത്തോടെ ആളുകളിൽ ശ്വാസതടസം സംബന്ധിച്ച ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായി തുടരുന്നു.
ഉത്സവ സീസണിലെ വായുമലിനികരണം തടയുന്നതിന്റെ ഭാഗമായി ദില്ലി സർക്കാർ ജനുവരി ഒന്നുവരെ പടക്കങ്ങളുടെ ഉപയോഗവും വില്പനയും നിരോധിച്ചെങ്കിലും മലിനീകരണം തടയുന്നതിനുള്ള സർക്കാർ നടപടികൾ ഫലപ്രദമല്ലെന്ന വിമർശനവും ശക്തമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *