ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെ പുച്ഛിച്ചു തള്ളുകയാണ് ഇറാന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, തങ്ങളുടെ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടതായി അവര്‍ സ്ഥിരീകരിക്കുകയും ചെയ്യുന്നു.
അതേസമയം, വാചികമായ ഭീഷണികള്‍ ഒഴിവാക്കുന്ന ഇറാന്റെ നിലപാടില്‍ കരുതിയിരിക്കണമെന്നാണ് ഇസ്രയേലിന് പാശ്ചാത്യ ലോകം നല്‍കുന്ന മുന്നറിയിപ്പ്. ശക്തമായ തിരിച്ചടി ഇറാന്റെ ഭാഗത്തു നിന്ന് ഏതു നിമിഷവും പ്രതീക്ഷിക്കാമെന്നും യുഎസും യുകെയും ജര്‍മനിയും പറയുന്നു.ഇസ്രയേലുമായുള്ള സംഘര്‍ഷം കൂടുതല്‍ വഷളാകാതെ സൂക്ഷിക്കണമെന്നാണ് ഇവര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ മാസം ആദ്യം ഇസ്രയേലില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടി എന്ന നിലയിലാണ് ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരേ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ഇറാന്റെ പല അയല്‍രാജ്യങ്ങളും അപലപിച്ചു. മേഖലയെ ആകെ അപകടത്തിലാക്കുന്ന തരത്തിലാണ് ഇസ്രയേലിന്റെ ഇടപെടലുകള്‍ എന്നാണ് ഇവരുടെ വാദം.