മുംബൈ : മുംബൈയിലെ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 9 യാത്രക്കാര്‍ക്ക് പരിക്കേറ്റതിന് റെയില്‍വേ മന്ത്രി ഉത്തരവാദിയല്ലേയെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൂന്നാം തവണ അധികാരമേറ്റതിന് ശേഷം 25 പ്രധാന റെയില്‍വേ അപകടങ്ങളിലായി 100 ലധികം ജീവനുകള്‍ നഷ്ടപ്പെട്ടതായി അദ്ദേഹം ആരോപിച്ചു.’മൂന്നാം തവണയും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും റെയില്‍വേ മന്ത്രിക്ക് വീണ്ടും ചുമതല നല്‍കുകയും ചെയ്ത ശേഷം, നൂറിലധികം പേരുടെ ജീവനെടുത്ത 25 ലധികം വലിയ റെയില്‍വേ അപകടങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടുണ്ട്…’, സഞ്ജയ് റാവത്ത് പറഞ്ഞു. 
റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയെയും അദ്ദേഹം പരിഹസിച്ചു. ‘നിങ്ങള്‍ ബുള്ളറ്റ് ട്രെയിനുകള്‍, മെട്രോ, അതിവേഗ ട്രെയിനുകള്‍ എന്നിവയെക്കുറിച്ച് സംസാരിക്കുന്നു, നിതിന്‍ ഗഡ്കരി വായുവില്‍ ബസുകള്‍ ഓടിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ, ഭൂമിയിലെ യാഥാര്‍ത്ഥ്യം എന്താണ്?’ ബാന്ദ്രയിലെ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റത് റെയില്‍വേ മന്ത്രിയല്ലേ ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം,ഞായറാഴ്ച രാവിലെ മുംബൈയിലെ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായി ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) അറിയിച്ചു.
ബാന്ദ്ര ടെര്‍മിനസ് സ്റ്റേഷനില്‍ ബാന്ദ്ര-ഗോരഖ്പൂര്‍ എക്സ്പ്രസിനായി ജനക്കൂട്ടം തടിച്ചുകൂടിയ ഒന്നാം പ്ലാറ്റ്ഫോമിലെ തിരക്ക് കാരണം തിക്കിലും തിരക്കിലും പെട്ടു. സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയതായി ബിഎംസി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *