കുവൈറ്റ്: ഹജ്ജ് സംബന്ധിച്ച എല്ലാ നിയന്ത്രണങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി സൗദി അധികാരികളില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കുവൈറ്റ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം.
അനുമതിയില്ലാതെ ഹജ്ജ് അനുവദനീയമല്ലെന്ന കൗണ്‍സില്‍ ഓഫ് സീനിയര്‍ സ്‌കോളേഴ്സിന്റെ ഫത്വ സൗദി അധികൃതര്‍ സ്ഥിരീകരിച്ചു.
പിഴകളും ലംഘനങ്ങളും ഒഴിവാക്കുന്നതിന് ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.