തിരുവനന്തപുരം: സ്തീധനമായി കൊടുത്ത 52 പവന്‍ കൂടാതെ ഭാര്യയുടെ വീടും പുരയിടവും സ്വന്തം പേരില്‍ എഴുതി നല്‍കണമെന്നും പുതിയ ബിഎംഡബ്ല്യു കാര്‍ വാങ്ങി കൊടുക്കണമെന്നും ആവശ്യപ്പെട്ട് യുവതിയെ മാനസികമായി പീഡിപ്പിച്ച ഭര്‍ത്താവ് പിടിയില്‍.
കല്യാണം കഴിഞ്ഞ് മൂന്നാം നാള്‍ ഭാര്യയുടെ സ്വര്‍ണവുമായി മുങ്ങിയെന്ന കേസിലാണ് ഇയാളെ പിടികൂടിയത്. നെയ്യാറ്റിന്‍കരയിലാണ് സംഭവം
വിവാഹം കഴിഞ്ഞ് മൂന്നാം ദിവസമാണ് സ്വര്‍ണാഭരണങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ശരിയല്ലെന്നും ലോക്കറില്‍ സൂക്ഷിക്കണമെന്നും വിശ്വസിപ്പിച്ച് യുവതിയുടെ 52 പവന്‍ സ്വര്‍ണവുമായി പള്ളിച്ചല്‍ കലമ്പാട്ടുവിള ദേവീകൃപയില്‍ അനന്തു മുങ്ങിയത്.
തന്ത്രപൂര്‍വ്വം കൈക്കലാക്കിയ ആഭരണങ്ങള്‍ പണയപ്പെടുത്തി ലഭിച്ച 14 ലക്ഷം രൂപയുമായി അനന്തു വീട്ടില്‍ നിന്നും മുങ്ങുകയായിരുന്നു.
വിവാഹശേഷം അനന്തുവിന്റെ വീട്ടിലെത്തിയ ആദ്യദിനം മുതല്‍ തന്നെ കൂടുതല്‍ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനന്തുവും മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
സ്വര്‍ണം കൂടാതെ ഭാര്യയുടെ വീടും പുരയിടവും സ്വന്തം പേരില്‍ എഴുതി നല്‍കണമെന്നും പുതിയ ബിഎംഡബ്ല്യു കാര്‍ വാങ്ങി കൊടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാനസിക പീഡനമെന്നും യുവതി പറയുന്നു.