മഴ തന്നെ, മഴയോട് മഴ! രണ്ടാം ദിവസവും മഴയില്‍ കുതിര്‍ന്നേക്കും; കേരളം-ബംഗാള്‍ രഞ്ജി മത്സരം വൈകും
കൊല്‍ക്കത്ത: കേരളം – ബംഗാള്‍ രഞ്ജി ട്രോഫി മത്സരത്തില്‍ വില്ലനായി മഴ. രണ്ടാം ദിവസമായ നാളേയം മത്സരം നടക്കാനിടയില്ല. ഇപ്പോള്‍ തെളിഞ്ഞ ആകാശമാണെങ്കിലും ഞായറാഴ്ച്ച വീണ്ടും മഴയെത്തുമെന്നാണ് കാലാവാസ്ഥ പ്രവചനം. ഒന്നാം ദിനമായ ഇന്ന് മഴയേയും നനഞ്ഞ ഔട്ട് ഫീല്‍ഡിനേയും തുടര്‍ന്ന് ടോസിടാന്‍ പോലും സാധിച്ചിരുന്നില്ല. ദാന ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ബംഗാളിലും ഒഡീഷയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മത്സരം മാറ്റിവെച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇന്ന് ഉച്ചക്ക് 12.30ന് അംപയര്‍മാര്‍ പിച്ചും ഗ്രൗണ്ടും പരിശോധിച്ചെങ്കിലും ഗ്രൗണ്ട് നിലവില്‍ മത്സരയോഗ്യമല്ലെന്ന് വിലയിരുത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടിമിലുള്ള സഞ്ജു സാംസണ് അതിന് മുമ്പ് രഞ്ജി ട്രോഫിയിലും മികവ് കാട്ടാനുള്ള അവസാന അവസരമാണ് ബംഗാളിനെതിരായ രഞ്ജി മത്സരം. കേരളവും കര്‍ണാടകയും തമ്മിലുള്ള കഴിഞ്ഞ മത്രവും മഴമൂലം പൂര്‍ത്തിയാക്കാമനായിരുന്നില്ല. കേരളത്തിന്റെ ആദ്യ ഇന്നിംഗ്‌സ് 161-3ല്‍ നില്‍ക്കെയാണ് മത്സരം ഉപേക്ഷിച്ചത്. ആ മത്സരത്തില്‍ സഞ്ജു 15 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു.
അവരെ എപ്പോഴും ആശ്രയിക്കാനാവില്ല! ജഡേജ-അശ്വിന്‍ സഖ്യത്തെ പിന്തുണച്ച് രോഹിത് ശര്‍മ
ബംഗാളിന്റെ അവസാന മത്സരങ്ങളെ കാലാവസ്ഥ ഏറെ ബാധിച്ചിരുന്നു. ഒക്ടോബര്‍ 18-ന് ബിഹാറിനെതിരായ അവരുടെ അവസാന മത്സരം മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. അതിനുമുമ്പ് ഉത്തര്‍പ്രദേശിനെതിരായ അവരുടെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. കാലാവസ്ഥാ സാഹചര്യങ്ങള്‍ കാരണം ബംഗാളിന്റെ മത്സരം നടക്കാതായത് ടീമിനെ വലിയ തിരിച്ചടിയിലേക്ക് നയിച്ചിരുന്നു. കഴിഞ്ഞ മത്സരം ഉപേക്ഷിച്ചതാണ് അവര്‍ക്ക് വിനയായത്.
മറ്റൊരു മത്സരം കൂടി ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിക്കേണ്ടിവന്നാല്‍ ബംഗാളിന്റെ കാര്യങ്ങള്‍ കുഴയും. കേരളത്തിന് ഏഴ് പോയന്റും ബംഗാളിന് നാലു പോയന്റുമാണുള്ളത്. രണ്ട് കളികളില്‍ 10 പോയന്റുമായി ഹരിയാനയാണ് കേരളത്തിന്റെ ഗ്രൂപ്പില്‍ ഒന്നാമത്.
പുറത്തായതിന്‍റെ അരിശം തീരാതെ കോലി! ഐസ് ബോക്‌സില്‍ ബാറ്റുകൊണ്ട് അടിച്ച് താരം – വീഡിയോ
കേരള രഞ്ജി ടീം: വത്സല്‍ ഗോവിന്ദ്, രോഹന്‍ കുന്നുമ്മല്‍, ബാബ അപരാജിത്ത്, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍, ആദിത്യ സര്‍വതെ, ബേസില്‍ തമ്പി, കെഎം ആസിഫ്, എംഡി നിധീഷ്, അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, വിഷ്ണു വിനോദ്, ഫാസില്‍ ഫാനൂസ്, കൃഷ്ണ പ്രസാദ്.