ഫിലഡൽഫിയാ: ഫിലഡൽഫിയായിലെ പ്രവാസി മലയാളികൾക്കായി രൂപംകൊണ്ട ‘സ്നേഹതീരം’ സൗഹൃദ കൂട്ടായ്മയുടെ ഉത്‌ഘാടനവും കേരളപ്പിറവി ദിനാഘോഷവും നവംബർ ഒന്നിന് ക്രൂസ് ടൗണിലുള്ള മയൂര റെസ്റ്റോറന്റിൽ വച്ചു നടക്കും.
വെള്ളിയാഴ്ച രാവിലെ കൃത്യം 11:30 ന് രജിഷ്ട്രേഷൻ ആരംഭിക്കും. തുടർന്ന് ഉത്‌ഘാടന സമ്മേളനവും, കേരളപ്പിറവി ദിനാഘോഷവും നടക്കും. തദവസരത്തിൽ സ്നേഹതീരം വുമൺസ് ഫോറത്തിന്റെ ഉത്‌ഘാടനവും, സ്നേഹതീരം ലോഗോ പ്രകാശനവും ഉണ്ടായിരിക്കുന്നതാണ്.

ഷിബു വർഗീസ് കൊച്ചുമഠം, സെബാസ്റ്റ്യൻ മാത്യു, തോമസ് ചാക്കോ, അനൂപ് തങ്കച്ചൻ, സജു മാത്യു, ജോൺ കോശി, കൊച്ചുകോശി ഉമ്മൻ, സുജ കോശി, ഷെറിൻ അനൂപ്, ജിഷ അനു, സോഫി സെബാസ്റ്റ്യൻ എന്നിവർ പത്രസമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.
പതിനൊന്നര മുതൽ രണ്ടുമണി വരെയുള്ള ഈ പ്രോഗ്രാമിൽ വിവിധങ്ങളായ കലാപരിപാടികളും, ചർച്ചകളും അരങ്ങേറും. ഒപ്പം, വിഭവ സമൃദ്ധമായ ബുഫെയും ക്രമീകരിച്ചിട്ടുണ്ട്.
നൂതന ആശയങ്ങളും, മികച്ച സഹായ സഹകരണവും ഒത്തുചേരുന്ന ഈ സൗഹൃദ കൂട്ടായ്മയിൽ ഒത്തൊരുമിച്ചു ഒരുമനസ്സോട് പ്രവർത്തിക്കുവാനും. സൗഹൃദങ്ങൾ പങ്കിടുവാനും, കൂട്ടായ്മയിൽ അംഗമായി ഒത്തുചേർന്നു പ്രവർത്തിക്കുവാനും താല്പര്യമുള്ള ഫിലാഡൽഫിയായിലുള്ള എല്ലാ നല്ലവരായ മലയാളി സൗഹൃദങ്ങളെയും ഈ പ്രോഗ്രാമിലേക്ക് ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഷിബു വർഗീസ് കൊച്ചുമഠം – 215 758 6629, സെബാസ്റ്റ്യൻ മാത്യു – 215 7910 0516, ജോജി പോൾ – 215 7910 0516, തോമസ് ചാക്കോ – 215 758 6629, അനൂപ് തങ്കച്ചൻ – 215 939 5986, സജു മാത്യു, കൊച്ചുകോശി ഉമ്മൻ – 215 910 0516

By admin

Leave a Reply

Your email address will not be published. Required fields are marked *