കോഴിക്കോട്: പി. ജയരാജന്റെ ‘കേരളം: മുസ്‍ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‍ലാം’ പുസ്തകം കത്തിച്ച് പി.ഡി.പി പ്രവർത്തകർ പ്രതിഷേധിച്ചു.
മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ അബ്ദുന്നാസിർ മഅ്ദനി പ്രധാന പങ്കുവഹിച്ചെന്നാരോപിക്കുന്ന പുസ്തകമാണ് കത്തിച്ചതത്.
പ്രകാശനം നടന്ന വേദിക്ക് സമീപമായിരുന്നു പ്രതിഷേധം. ശനിയാഴ്ച വൈകീട്ട് പ്രകാശനം കഴിഞ്ഞ് കോഴിക്കോട് എൻ.ജി.ഒ യൂനിയൻ ഹാളിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയതിനു ശേഷമാണ് പി.ഡി.പി പ്രവർത്തകരെത്തി പുസ്തകം കത്തിച്ചത്.