കണ്ണൂര്‍: പി.പി ദിവ്യയെ അറസ്റ്റ് ചെയ്യുകയോ മൊഴി എടുക്കുകയോ ചെയ്യാത്തത് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പിന്തുണ ഉള്ളതുകൊണ്ടാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി.
ഇതേ നിലപാടുമായി പൊലീസ് മുന്നോട്ട് പോയാല്‍ സംസ്ഥാനമാകെ പ്രക്ഷോഭം വ്യാപിപ്പിക്കും. എഡിഎമ്മിന്റെ മരണത്തില്‍ ഇരട്ടത്താപ്പാണ് സിപിഎം സ്വീകരിക്കുന്നതെന്നും എതിര്‍ക്കുന്നവരെ മരണത്തിലേക്ക് തള്ളി വിടുകയാണന്നും ജെബി മേത്തര്‍ പറഞ്ഞു.