ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ചാവേർ ബോംബാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്‌വ പ്രവിശ്യയിലെ മിർ അലി പട്ടണത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.
കൊല്ലപ്പെട്ടവരില്‍ അർദ്ധസൈനിക വിഭാഗത്തിലെ രണ്ട് അംഗങ്ങളും രണ്ട് സാധാരണക്കാരും നാല് പൊലീസുകാരും ഉള്‍പ്പെടുന്നു.
പരിക്കേറ്റ അഞ്ച് ഉദ്യോഗസ്ഥരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. അവരെ പ്രാദേശിക സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. 
‘അസ്വാദ് ഉൾ ഹർബ്’ എന്ന തീവ്രവാദസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *