ദി ഹിന്ദുവിലെ അഭിമുഖം: മുഖ്യമന്ത്രിക്കെതിരെ ദില്ലി പൊലീസിനും ഗവർണർക്കും എച്ച്ആർഡിഎസിൻ്റെ പരാതി
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ ദി ഹിന്ദു ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ദില്ലി പൊലീസിനും ഗവർണർക്കും എച്ച്.ആർ.ഡിഎസ് പരാതി നൽകി. വിവാദ അഭിമുഖത്തിൽ മുഖ്യമന്ത്രി, മാധ്യമപ്രവർത്തക, ദ് ഹിന്ദു, പിആർ ഏജൻസി എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതികളിൽ നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ വ്യക്തമാക്കി. അഭിമുഖത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമർശം വൻ വിവാദമായി ആഴ്ചകൾക്ക് ശേഷമാണ് എച്ച്.ആർ.ഡി.എസ് പരാതി നൽകിയിരിക്കുന്നത്.