ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി മുഴക്കിയ 25കാരന്‍ പിടിയില്‍. ഡല്‍ഹി സ്വദേശിയാണ് അറസ്റ്റിലായത്. ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ബോംബ് ഭീഷണി മുഴക്കിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
പടിഞ്ഞാറൻ ഡൽഹിയിലെ ഉത്തം നഗർ ഏരിയയിലെ രാജപുരിയിൽ നിന്നുള്ള ശുഭം ഉപാധ്യായയാണ് പിടിയിലായത്. ഇയാള്‍ തൊഴില്‍രഹിതനാണെന്ന് പൊലീസ് വ്യക്തമാക്കി.