കുവൈത്ത് സിറ്റി: കുവൈത്തില്‍ 249 പേരുടെ റെസിഡന്‍ഷ്യല്‍ വിലാസങ്ങള്‍ റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) അറിയിച്ചു. ഔദ്യോഗിക ഗസറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വസ്തു ഉടമകള്‍ അറിയിച്ചതു മൂലമോ, അല്ലെങ്കില്‍ കെട്ടിടം പൊളിക്കുന്നതിനാലോ ആണ് തീരുമാനം. 30 ദിവസത്തിനുള്ളിൽ ഈ വ്യക്തികൾ തങ്ങളുടെ പുതിയ വിലാസങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും ആവശ്യമായ രേഖകൾ നൽകുന്നതിനും അതോറിറ്റിയെ സമീപിക്കണം. ഇപ്രകാരം ചെയ്തില്ലെങ്കില്‍ പിഴ ഈടാക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.