കൊച്ചി∙ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്മാരുമായ കപിൽദേവും സച്ചിൻ തെൻഡുൽക്കർ ഇന്നും നാളെയും കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഡൗൺടൗണിന്റെ ‘യുവർ എൻകൗണ്ടർ വിത്ത് സക്സസ് ഐക്കൺസ്’ എന്ന പരിപാടിയിൽ സംബന്ധിക്കാനാണു കപിൽദേവ് കൊച്ചിയിലെത്തുന്നത്. ഇന്ന് 5.15 നു കലൂർ ഗോകുലം കൺവൻഷൻ സെന്ററിലാണു പരിപാടി. കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യാനാണു സച്ചിൻ നാളെ രാവിലെ എറണാകുളം മറൈൻ ഡ്രൈവിൽ എത്തുന്നത്.

കടവന്ത്ര റീജനൽ സ്പോർട്സ് സെന്റർ (ആർഎസ്‌സി) കപിൽ ദേവിന് ഓണററി അംഗത്വം സമ്മാനിക്കും. ഇന്ന് വൈകിട്ട് 6.45 നു കപിൽ ദേവ് ആർഎസ്‌സി സന്ദർശിക്കും. ചെയർമാൻ കലക്ടർ എൻഎസ്കെ ഉമേഷും മറ്റ് ആർഎസ്‌സി ഭാരവാഹികളും അദ്ദേഹത്തെ 100 ഗ്രാം തൂക്കം വരുന്ന വെള്ളി പതക്കം നൽകി സ്വീകരിക്കും. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മുഖാമുഖത്തിൽ കപിൽദേവ് കായികപരിശീലനം നടത്തുന്ന കുട്ടികളുമായി സംവദിക്കും.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *