കണ്ണൂർ: തലനാരിഴയ്ക്ക് വൻദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ്. അതിവേ​ഗത്തിലെത്തിയ തീവണ്ടിക്കു മുന്നിലൂടെ കോൺക്രീറ്റ് മിക്സിങ് വാഹനം കടന്നുപോകുകയായിരുന്നു. പയ്യന്നൂർ സ്റ്റേഷന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവംകൃത്യസമയത്ത് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് ലോക്കോ പൈലറ്റ് വേ​ഗത കുറച്ചതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തെ തുടർന്ന് ഡ്രൈവറേയും വാഹനവും ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂർ സ്റ്റേഷനിൽ നവീകരണം നടക്കുന്നുണ്ട്. അതിന്റെ ഭാ​ഗമായുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിച്ച ലോറിയാണ് അപകടസാധ്യതയുണ്ടാക്കിയത്.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *