കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ തങ്ങളുടെ ആദ്യ ജയവുമായി ഹൈദരാബാദ് എഫ്‌സി. മുഹമ്മദനെ 4-0ന് തകര്‍ത്തു.
4, 15 മിനിറ്റുകളില്‍ അലന്‍ ഡി സൂസ മിറാന്‍ഡ, 12-ാം മിനിറ്റില്‍ സ്റ്റെഫന്‍ സാപിച്, 51-ാം മിനിറ്റില്‍ പരാഗ് ശ്രീനിവാസ് എന്നിവരാണ് ഗോളുകള്‍ നേടിയത്.