എഡിഎമ്മിൻ്റെ മരണം: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ ജോലിയിൽ നിന്ന് സസ്പെൻ്റ് ചെയ്തു

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പ്രശാന്തിനെ സസ്പെൻ്റ് ചെയ്തു. എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ ഇയാൾ സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് രാജി. പ്രശാന്ത് ഇതുവരെ വിഷയത്തിൽ സംസാരിച്ചിട്ടില്ല. ഇദ്ദേഹത്തിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നാണ് നേരത്തെ ആരോഗ്യമന്ത്രി പറഞ്ഞത്. ഇതടക്കം നടപടി പിന്നീട് തീരുമാനിക്കും. പരിയാരം മെഡിക്കൽ കോളേജ് നേരത്തെ സഹകരണ സ്ഥാപനമായിരുന്നു. ഇത് സംസ്ഥാന സർ‍ക്കാ‍ർ ഏറ്റെടുത്ത ശേഷം സർക്കാർ സ‍ർവീസിൽ റഗുലറൈസ്‌ ചെയ്യാനുള്ളവരുടെ പട്ടികയിലായിരുന്നു പ്രശാന്ത് ഉണ്ടായിരുന്നത്. 

By admin