കൊച്ചി : എച്ച്ഡിഎഫ്സി ടെക് ഇന്നൊവേറ്റേഴ്സ് 2024 വിജയികളെ എച്ച്ഡിഎഫ്സി ബാങ്ക് ഗ്രൂപ്പ് പ്രഖ്യാപിച്ചു. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കായി ഇന്നൊവേഷനുകളും അവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് എച്ച്ഡിഎഫ്സി എഎംസി, എച്ച്ഡിഎഫ്സി എർഗോ, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്, എച്ച്ഡിഎഫ്സി ലൈഫ്, എച്ച്ഡിഎഫ് സി. സെക്യൂരിറ്റീസ് എന്നീ എച്ച്ഡിഎഫ്സി ബാങ്ക് ഗ്രൂപ്പ് കമ്പനികളുടെ സംയുക്ത സംരംഭമാണ് എച്ച്ഡിഎഫ്സി ടെക് ഇന്നൊവേറ്റേഴ്സ് 2024. എച്ച്ഡിഎഫ്സി ക്യാപിറ്റൽ, എച്ച്ഡിഎഫ് സി ബാങ്ക് എന്നിവ നേതൃത്വം നൽകി.
പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് സ്റ്റാർട്ട്-അപ്പുകളുമായി ചേർന്നു പ്രവർത്തിക്കുന്ന പാരമ്പര്യം ഓരോ ഗ്രൂപ്പ് കമ്പനികൾക്കും ഉണ്ട്. ഇതുവഴി രണ്ട് സ്ഥാപന ങ്ങൾക്കും വിൻ-വിൻ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്