തളിപ്പറമ്പ്: ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടയില്‍ തീപടര്‍ന്ന് വീടിനുള്ളില്‍ പുക നിറഞ്ഞു. ഇന്നലെ രാത്രി 9.30ന് അളളാംകുളം സ്ട്രീറ്റ് നമ്പര്‍ 12 ല്‍ എം. സജിതയുടെ വീട്ടിലാണ് സംഭവം.
സ്‌കൂട്ടറില്‍ നിന്നും അഴിച്ച് വീട്ടിനുള്ളില്‍ വച്ച് ചാര്‍ജ് ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്. പുക നിറഞ്ഞതോടെ വീട്ടുകാര്‍ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു.
തളിപ്പറമ്പ് അഗ്നിശമന നിലയത്തില്‍ നിന്നും അസി. സ്റ്റേഷന്‍ ഓഫീസര്‍ ഗ്രേഡ് സഹദേവന്റെ നേതൃത്വത്തില്‍ എത്തിയ സംഘത്തിലെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫൗസര്‍മാരായ എം.പി. റാഷിദ്, സി. അഭിലേഷ് എന്നിവര്‍ ബ്രീത്തിങ് കിറ്റ് ധരിച്ച് വീടിനുള്ളില്‍ കയറി ബാറ്ററി പുറത്തെത്തിക്കുകയായിരുന്നു.