കുവൈത്ത് സിറ്റി: ഇറാനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് കുവൈത്ത്. ഇസ്രായേൽ സ്വീകരിക്കുന്ന അരാജകത്വ നയമാണ് ആക്രമണത്തിൽ പ്രതിഫലിക്കുന്നതെന്ന് കുവൈത്ത് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വിമര്‍ശിച്ചു.
പ്രാദേശിക സുരക്ഷയെ അപകടത്തിലാക്കിയും അന്താരാഷ്ട്ര നിയമ തത്വങ്ങളും മാനദണ്ഡങ്ങളും രാജ്യങ്ങളുടെ പരമാധികാരവും ലംഘിച്ചുമാണ് ആക്രമണം നടക്കുന്നതെന്നാണ് വിമര്‍ശനം.
മേഖലയുടെ ഭാവിക്കും ജനങ്ങൾക്കും ഭീഷണിയാകുന്ന ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി പ്രാദേശിക സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിന് ആത്മാർത്ഥമായ നടപടികൾ കൈക്കൊള്ളണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *