പൂനെ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര അടിയറവ് വച്ചതിന് പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പരമ്പര തോറ്റതില്‍ അമിതമായി പ്രതികരിക്കേണ്ട കാര്യമില്ല. എന്നാല്‍ മുന്നോട്ടുപോക്കിന് ചില താരങ്ങളുമായി ശാന്തമായി സംസാരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“അമിതമായി പ്രതികരിക്കേണ്ടതില്ല. എന്നാൽ ചില വ്യക്തികളുമായി ശാന്തമായി സംസാരിക്കണം. ഒരു ടീമെന്ന നിലയിൽ അവരിൽ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്നും അവരെ അറിയിക്കണം, ”രോഹിത് മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.
മെച്ചപ്പെടുത്താനുള്ള മേഖലകൾ തിരിച്ചറിയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.