മുംബൈ: മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ച് കീവിസ് പടയോട്ടം. രണ്ടാം ടെസ്റ്റില്‍ 113 റണ്‍സിനായിരുന്നു ജയം.
രണ്ടാം ഇന്നിംഗ്സില്‍ 359 റണ്‍സ് വിജയലക്ഷ്യത്തിന് ബാറ്റേന്തിയ ഇന്ത്യ 245 റണ്‍സിന് പുറത്തായി. ആറു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റ്നറാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ ചിറകരിഞ്ഞത്. സാന്റ്നറാണ് കളിയിലെ താരം.
65 പന്തില്‍ 77 റണ്‍സെടുത്ത യഷ്വസി ജയ്സ്വാള്‍, 84 പന്തില്‍ 42 റണ്‍സെടുത്ത രവീന്ദ്ര ജഡേജ എന്നിവര്‍ മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ പോരാടിയത്.