കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഇരച്ചു കയറി.
വിദ്യാര്‍ത്ഥികളുടെ ഡാറ്റ ചോര്‍ത്താന്‍ മഹാരാഷ്ട്ര കമ്പനിക്ക് സൗകര്യം ഒരുക്കി കൊടുത്ത യൂണിവേഴ്‌സിറ്റി അധികൃതരുടെ തീരുമാനം പിന്‍വലിക്കുക, ഇ ഗ്രാന്റ്‌സ് ഉള്ള വിദ്യാര്‍ത്ഥികളും ഫീസ് അടച്ച് പരീക്ഷ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദ്ദേശം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.
എം എസ് എഫ് പ്രവര്‍ത്തകരായിരുന്നു ആദ്യം പ്രതിഷേധവുമായി എത്തിയത്. അവരെ യൂണിവേഴ്‌സിറ്റി അങ്കണത്തില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോയി.
പിന്നീട് എത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റിക്ക് അകത്തേക്ക് ഓടി കയറി സിന്‍ഡിക്കേറ്റ് യോഗം നടക്കുകയായിരുന്ന വിസിയുടെ ചേമ്പറിലേക്ക് ഇരച്ചു കയറുകയായിരുന്നു. കെ എസ് യു പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.