ശതകോടീശ്വരൻ എലൺ മസ്‌ക് ദിവസേന $1 മില്യൺ വീതം ഡൊണാൾഡ് ട്രംപിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്നത് നിയമ ലംഘനമാവാം എന്നു ജസ്റ്റിസ് ഡിപ്പാർട്മെന്റ് താക്കീതു നൽകി. ട്രംപിനെ പിന്തുണയ്ക്കുന്ന  അമേരിക്ക എന്ന പി എ സിയുടെ പേരിലാണ് മസ്‌ക് പണം വിതരണം ചെയ്യുന്നത്.
 തിരഞ്ഞെടുപ്പ് നിയമം നടപ്പാക്കുന്ന പബ്ലിക് ഇന്റെഗ്രിറ്റി സെക്‌ഷൻ മസ്കിനു അയച്ച കത്തിൽ തിരഞ്ഞെടുപ്പ് ചട്ട ലംഘന സാധ്യത ചൂണ്ടിക്കാട്ടുന്നു. അഭിപ്രായ സ്വാതന്ത്ര്യവും ആയുധം കൊണ്ടു നടക്കാനുള്ള അവകാശവും പിന്താങ്ങി ഒപ്പിടുന്നവരിൽ നിന്നാണ് ഒരാളെ  മസ്‌ക് ദിവസേന തിരഞ്ഞെടുക്കുന്നത്. നവംബർ 5 വരെ തുടരും എന്നാണ് മസ്‌കിന്റെ പ്രഖ്യാപനം.
തിരഞ്ഞെടുപ്പു ചട്ടം പറയുന്നതു വോട്ട് ചെയ്യാൻ റജിസ്റ്റർ ചെയ്യുന്നതിനോ വോട്ട് ചെയ്യാനോ പണം കൊടുക്കുകയോവാങ്ങുകയോ ചെയ്യുന്നവർക്കു  $10,000ൽ കൂടാത്ത പിഴയും അഞ്ചു വർഷമോ അതിലധികം തടവ് ശിക്ഷയോ ലഭിക്കാം എന്നാണ്.
പെൻസിൽവേനിയയിൽ മസ്‌ക് പണം വിതരണം ചെയ്തപ്പോൾ അത് അത്യധികം ആശങ്ക ഉളവാക്കുന്നുവെന്നു ഗവർണർ ജോഷ് ഷാപിറോ പറഞ്ഞിരുന്നു. ഷാപിറോ അങ്ങിനെ പറയുന്നതിൽ ആശങ്ക ഉണ്ടാവുന്നുവെന്നു മസ്‌ക് തിരിച്ചടിച്ചു.വോട്ട് ചെയ്യാത്തവർക്കും സമ്മാനം നൽകുന്നുണ്ടെന്നാണ് മസ്‌ക് പറയുന്നത്.
ആദ്യം സമ്മാനം ലഭിച്ച മൂന്നു പേർ ട്രംപിനു നേരത്തെ വോട്ട് ചെയ്തു കഴിഞ്ഞ റിപ്പബ്ലിക്കൻ അനുഭാവികൾ ആയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *