കൊണ്ടാഴി: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനൊപ്പം പ്രചാരണത്തില്‍ പങ്കെടുത്ത് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്. കോണ്ടാഴി പഞ്ചായത്തിലെ ചേലക്കോട് വച്ചാണ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനൊപ്പം ദേശീയ അധ്യക്ഷന്‍ പ്രചാരണത്തില്‍ പങ്കാളിയായത്.
രമ്യാ ഹരിദാസിന് വിജയാശംസകള്‍ നേര്‍ന്ന അദ്ദേഹം രമ്യക്ക് വോട്ട് ചെയ്യണമെന്ന് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കെ.എസ്.യു. മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും സ്ഥാനാര്‍ത്ഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയിരുന്നു.