കണ്ണൂർ: അമ്മയുടെ ചുമലിൽ കിടന്ന കുഞ്ഞിന്റെ കഴുത്തിൽ നിന്ന് സ്വർണമാല മോഷ്‌ടിച്ചു. കണ്ണൂർ തളിപ്പറമ്പ് സൈദ് നഗർ സ്വദേശിയുടെ ഒരു വയസ്സുള്ള മകളുടെ ഒരു പവന്റെ മാലയാണ് മോഷ്ടിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് എതിർ വശത്തുള്ള മെഡിക്കൽ ഷോപ്പിൽ വാങ്ങാനെത്തിയതാണ് കുട്ടിയും അമ്മയും.മരുന്ന് റസീറ്റ് കൊടുത്ത് മരുന്ന് വാങ്ങാൻ നിൽകുമ്പോഴാണ് പുറകിൽ നിന്നും കുട്ടിയുടെ കഴുത്തിലെ മാല രണ്ട് സ്ത്രീകൾ മോഷ്ടിച്ചത്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണദൃശ്യങ്ങൾ ലഭിച്ചത്. രക്ഷിതാക്കൾ തളിപ്പറമ്പ് പോലീസിൽ രാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *