മുംബൈ: ലോറന്‍സ് ബിഷ്ണോയിയുടെ പേരില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടയാള്‍ അറസ്റ്റില്‍. ജംഷഡ്പൂര്‍ സ്വദേശിയാണ് പിടിയിലായത്.
ഒക്ടോബര്‍ 18നാണ് സംഭവം. മുംബൈ ട്രാഫിക് പോലീസിന്റെ കണ്‍ട്രോള്‍ റൂം നമ്പരിലേക്ക് ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, മുംബൈ ട്രാഫിക് പോലീസിന് അതേ നമ്പറില്‍ നിന്ന് ക്ഷമാപണം നടത്തിയുള്ള മറ്റൊരു സന്ദേശവും ലഭിച്ചിരുന്നു.