കുവൈറ്റ്: 2025 ഡിസംബര്‍ 21 മുതല്‍ ജനുവരി 3 വരെ കുവൈറ്റ് ആതിഥേയത്വം വഹിക്കുന്ന 26-ാമത് ഗള്‍ഫ് കപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ജാബര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, അര്‍ദിയ ഏരിയയിലെ നാസര്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയം എന്നിവക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ വിവാഹങ്ങളോ സാമൂഹിക പരിപാടികളോ നടത്തരുതെന്ന് സര്‍ക്കുലര്‍.
വാര്‍ത്താവിതരണ മന്ത്രി യുവജനകാര്യ സഹമന്ത്രി അബ്ദുള്‍ റഹ്‌മാന്‍ അല്‍ മുതൈരിയെ അഭിസംബോധന ചെയ്തു കൊണ്ടാണ് മുനിസിപ്പല്‍ കാര്യ, ഭവന മന്ത്രി അബ്ദുള്‍ ലത്തീഫ് അല്‍-മിഷാരി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
26-ാമത് ഗള്‍ഫ് ചാമ്പ്യന്‍ഷിപ്പിനുള്ള സുപ്രീം സംഘാടക സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയുടെ തീരുമാനം.