ഡല്‍ഹി: കാമുകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. മുഹമ്മദ് തവാരക് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവശേഷം 28കാരിയായ യുവതി പോലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. നാല് കുട്ടികളുടെ അമ്മയുമാണ് ഇവര്‍. കാമുകന്‍ കടുത്ത മദ്യപാനിയാണെന്നും മദ്യ ലഹരിയില്‍ തന്നെയും മക്കളെയും നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും യുവതി പോലീസിനോട് പറഞ്ഞു.