പത്തനംതിട്ട: എസ്എഫ്ഐ പ്രവർത്തകർ തമ്മിലടിച്ചുണ്ടായ സംഘർഷത്തിൽ എസ്ഐ ഉൾപ്പടെ രണ്ടു പോലീസുകാർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി ഏഴിന് പത്തനംതിട്ട നഗരത്തിലുണ്ടായ സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാതോലിക്കേറ്റ് കോളജിലുണ്ടായ തർക്കത്തിനു പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ നഗരത്തിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷം നിയന്ത്രിക്കുന്നതിനിടെയാണ് എസ്ഐ ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റത്.
പരിക്കേറ്റ പോലീസുകാർ ആശുപത്രിയിൽ ചികിത്സതേടി. സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പങ്കില്ലെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.