കൊല്ലവര്‍ഷം 1200തുലാം 8പൂയം/അഷ്ടമി2024 ഒക്ടോബര്‍ 24വ്യാഴം
ഇന്ന് പെരിനാട് കലാപത്തിന് 109 വയസ്
ഐക്യരാഷ്ട്രദിനം
ലോക രാഷ്ട്രങ്ങളുടെ ഒരു കൂട്ടായ്മയുണ്ടാക്കിയതിനെ അനുസ്മരിയ്ക്കുന്നതിനായി ഒരു ദിവസം; ലോകരാജ്യങ്ങളുടെ ആഗോള ഐക്യത്തിന്റെ ഏക പ്രതീക്ഷയായ വിളക്കുമാടം-നമ്മുടെ  ലോകത്ത് സമാധാനത്തിനും നീതിക്കും സഹകരണത്തിനും വേണ്ടി പരിശ്രമിക്കുന്നതിന് നമ്മള്‍ നിര്‍മ്മിച്ച ലോകരാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഐക്യരാഷ്ട്രസഭയുടെ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും ഭാവികാലത്തെയും അതിന്റെ പദ്ധതികളെയും കുറിച്ച് അറിയാനും പഠിക്കാനും ഒരു ദിവസം. കള്‍ട്ടിവേറ്റിങ് എ കള്‍ച്ചര്‍ ഓഫ് പീസ് എന്നതാണ് 2024 ലെ ഈ ദിനത്തിന്റെ തീം
ലോക വികസന വിവര ദിനം
ധവികസന പ്രശ്‌നങ്ങളിലേക്കും അന്താരാഷ്ട്ര സഹകരണത്തിന്റെ ആവശ്യകതയിലേക്കും ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 24ന് ലോക വികസന വിവര ദിനം ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ ദിനത്തോട് അനുബന്ധിച്ചാണ് ഈ ദിവസം ആചരിക്കുന്നത്. 
ലോക പോളിയോ ദിനം
പോളിയോ രോഗത്തില്‍ നിന്ന് ഓരോ കുട്ടിയെയും സംരക്ഷിക്കുന്നതിനായും പോളിയോ വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായും ഒരു ദിവസം . ഈ ദിവസം, ലോകാരോഗ്യ സംഘടന, റോട്ടറി ഇന്റര്‍നാഷണല്‍, സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍, യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ എന്നിവയുള്‍പ്പെടെ വിവിധ പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ ആരോഗ്യ സംരക്ഷണ സംഘടനകള്‍ പോളിയോ നിര്‍മാര്‍ജനത്തിനായി കുട്ടികള്‍ക്ക് വാക്‌സിനുകള്‍ നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഗവി, വാക്‌സിന്‍ സഖ്യം ഒന്നിച്ച് നിരവധി പരിപാടികളും പ്രചാരണങ്ങളും വാക്‌സിനേഷനുകളും വിദ്യാഭ്യാസ പരിപാടികളും നടത്തുന്നു.

ലോക ട്രൈപ് ദിനം
കന്നുകാലികള്‍, ആടുകള്‍, പന്നികള്‍ തുടങ്ങിയ മൃഗങ്ങളുടെ വയറ്റിലെ ആവരണമാണ് ട്രൈപ്പ്. ഒരു കാലത്ത് താഴേത്തട്ടിലുള്ളവര്‍ മാത്രം കഴിച്ചിരുന്ന ഒരു വിഭവം ഇന്ന് ലോകമെമ്പാടുമുള്ള എല്ലാവരും കഴിയ്ക്കുന്ന ഒരു വിഭവം. അതിനെക്കുറിച്ച് അറിയാനും, അതുകൊണ്ട് വിവിധ വിഭവങ്ങളുണ്ടാക്കി കഴിക്കാനുമായി ഒരു ദിനം.
ലോക കംഗാരു ദിനം 
ലോകത്ത് അത്യപൂര്‍വ്വ ജീവിവര്‍ഗ്ഗമായ കംഗുക്കളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ദിവസം. 
ദേശീയ ബന്ദന ദിനം
ഓസ്ട്രേലിയയില്‍ ഇമിഠലലി എന്ന യുവജന സംഘടന ആരംഭിച്ചതാണ് ഈ ദിനം. കാന്‍സറിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും  കാന്‍സര്‍ ബാധിതരായ യുവാക്കള്‍ക്ക് പിന്തുണ നല്‍കുന്നതിനുമായി ബന്ദന ദിനം സംഘടിപ്പിക്കുന്നു.
ദേശീയ ഭക്ഷ്യദിനം 
നിങ്ങളെ ഊര്‍ജ്ജസ്വലമാക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിച്ച് നിങ്ങളുടെ ശരീരത്തിന് ആവശ്യമായം ഇന്ധനം നല്‍കുന്നതിന് ഒരു ദിനം.
നാഷണല്‍ ബോലോഗ്ന ഡേ
പരമ്പരാഗതമായി ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന മാംസത്തെക്കുറിച്ചും അത് എവിടെ നിന്നാണ് വരുന്നത് എന്നതിനെക്കുറിച്ചും പഠിക്കാന്‍ ഒരു ദിവസം.ഈജിപ്റ്റ്: സൂയസ് ദിനം സാംബിയ: സ്വാതന്ത്ര്യ ദിനം 
ഇന്നത്തെ മൊഴിമുത്ത് 
എനിക്കു സൂര്യനെ കാണാം; ഇനി സൂര്യനെ കണ്ടില്ലെങ്കില്‍ത്തന്നെ അതവിടെയുണ്ടെന്നെനിക്കറിയാം. സൂര്യനവിടെയുണ്ടെന്നറിയുക- അതിനാണ് ജീവിക്കുക എന്നു പറയുന്നത്.
പിശാചില്ലെന്നാണെന്റെ വിചാരം; പക്ഷേ മനുഷ്യന്‍ അവനെ സൃഷ്ടിച്ചിരിക്കുന്നു, സ്വന്തം രൂപത്തിലും ഛായയിലും അവന്‍ പിശാചിനു ജന്മം കൊടുത്തിരിക്കുന്നു.”
– ഫിയോദര്‍ ദസ്തയേവ്സ്‌കി 

ജന്മദിനം
ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2012-ല്‍ റിലീസായ ഡയമണ്ട് നെക്ലെയ്‌സ് എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം നടത്തി  ചന്ദ്രേട്ടന്‍ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ നടി അനുശ്രീ (1990 ഒക്ടോബര്‍ 24)
ഭാരതീയനായ ബഹിരാകാശ ഗവേഷകനും ജ്യോതിശാസ്ത്രജ്ഞനും  1994 നും 2003നുമിടയ്ക്ക് ഐ.എസ്.ആര്‍.ഒയുടെ നിരവധി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുമുള്ള ഡോ. കെ. കസ്തൂരിരംഗന്‍ന്റേയും (1940)
അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ഫിഷറീസ് റജിസ്‌ട്രേഷന്‍ വകുപ്പ്  മന്ത്രിയായിരുന്ന എസ്. ശര്‍മ്മയുടെയും (1954) 
2020ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം നേടിയിട്ടുള്ള മലയാള കവിയും ബാലസാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ചവറ കെ.എസ്. പിള്ള  എന്നറിയപ്പെടുന്ന കെ. സദാശിവന്‍ പിള്ളയുടേയും (1939)
കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുള്ള കവി ചെറിയാന്‍ കെ. ചെറിയാന്റെയും (1932)
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ  അഭിനയരംഗത്ത് എത്തുകയും പിന്നീട് കൂടും തേടി, കണ്ടു കണ്ടറിഞ്ഞു, പഞ്ചാഗ്നി, ശ്യാമ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുകയും നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം 2011-ല്‍ മമ്മൂട്ടി നായകനായ ഡബിള്‍സ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് വീണ്ടും സജീവമാകുകയും ചെയ്ത നടി നാദിയ മൊയ്തുവിന്റേയും (1966)
ബോളിവുഡ് ചലചിത്ര രംഗത്തെ ഒരു നടിയായ മല്ലിക ഷെറാവത്ത് എന്ന റീമ ലാംബയുടെയും (1981)
തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദിഎന്നീ ഭാഷകളില്‍ അഭിനയിച്ച നടി ലൈലയുടെയും (1980)
ഹിമാചല്‍ പ്രദേശിലെ ഹമിര്‍പൂരില്‍ നിന്നുള്ള  ലോകസഭ അംഗവും കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രിയായും പ്രവര്‍ത്തിക്കുന്ന അനുരാഗ് സിംഗ് താക്കൂറിന്റേയും (1974)
ഇന്ത്യക്കു വേണ്ടി ടെസ്റ്റ് മാച്ചില്‍ കളിച്ചിട്ടുള്ള ക്രിക്കറ്റ് കളിക്കാരന്‍ വൃദ്ധിമാന്‍ സാഹയുടെയും (1984)
ചൈനീസ് ബിസിനസ് ഭീമന്‍ നിക്ഷേപകന്‍, ദൈവ വിശ്വാസി, ചൈനയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനിയായ ഡാലിയാന്‍ വാന്‍ഡ ഗ്രൂപ്പിന്റെ സ്ഥാപകന്‍, ലോകത്തിലെ ഏറ്റവും വലിയ സിനിമാ തീയറ്റര്‍ പ്രവര്‍ത്തകന്‍, സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന്റെ 20% സ്വന്തമാക്കി, 2016 ല്‍ ഫിഫയുമായി കരാര്‍ പ്രകാരം വാങ് ചൈന കപ്പ് അവതരിപ്പിച്ചയാള്‍, 2018 ഫെബ്രുവരിയില്‍ 30.1 ബില്ല്യന്‍ ഡോളറിന്റെ ആസ്തി ഫോബ്‌സ് കണക്കാക്കിയിട്ടുള്ള.  ചൈനയിലും ഏഷ്യയിലും ഏറ്റവും ധനികരായ വ്യക്തികളിലൊരാളുമായ  വാങ്ങ് ജിയാന്‍ലിന്റേയും (1954) 
ഇംഗ്ലണ്ട് ദേശീയ ഫുട്‌ബോള്‍ ടീമിലെയും പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചെസ്റ്റര്‍ യുണൈറ്റെഡിലെയും കരുത്തനായ മുന്നേറ്റ നിരക്കാരന്‍   വെയ്ന്‍ റൂണിയുടെയും(1985) ജന്മദിനം

സ്മരണാഞ്ജലി 
എം.പി.എം. അഹമ്മദ് കുരിക്കള്‍ (1923-1968)സി.പി. ശ്രീധരന്‍ (1932-1996)കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ (1924-1992)ശൂരനാട് രവി (1943-2018) ഐ.വി. ശശി (1948-2017)ഇസ്മത് ചുഗ്തായ് (1915-1991)മന്ന ഡേ (1920-2013)എസ്.എസ്. രാജേന്ദ്രന്‍ (1928-2014)എലെ, ഡെക്കാസെ (1780-1860)റോസ പാര്‍ക്ള്‍സ് (1913-2005)
മൂന്നാം കേരള നിയമസഭയിലെ പഞ്ചായത്ത്, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു എം.പി.എം. അഹമ്മദ് കുരിക്കള്‍ (23 ഓഗസ്റ്റ് 1923-24 ഓക്ടോബര്‍ 1968).
കഥകളി ചെണ്ടയിലെ കുലപതിയും കേരളീയ നൃത്തകലകളായ കഥകളി, ഓട്ടന്‍ തുള്ളല്‍, മോഹിനിയാട്ടം, നാടകം തുടങ്ങിയ കലകളെ പരിപോഷിപ്പിക്കുന്നതിനായും  പഠിപ്പിക്കുന്നതിനായും ഷൊര്‍ണൂരിനടുത്ത് കവളപ്പാറയില്‍ കലാ സാഗര്‍ എന്ന സ്ഥാപനം തുടങ്ങുകയും ചെയ്ത കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ (1924 മെയ് 25-ഒക്ടോബര്‍ 24,1992)
കേരളത്തില്‍ നിന്നുള്ള മലയാള ഭാഷാ ബാലസാഹിത്യ എഴുത്തുകാരനും വിവര്‍ത്തകനുമായ ശൂരനാട് രവി (1943 ഫെബ്രുവരി 7 -2018 ഒക്ടോബര്‍ 24)
മലയാളത്തിലെ ഒരു പ്രശസ്ത സംവിധായകനായിരുന്നു ഇരുപ്പം വീട് ശശിധരന്‍ എന്ന ഐ.വി. ശശി (1948 മാര്‍ച്ച് 28-2017 ഒക്ടോബര്‍ 24)
മധ്യവര്‍ഗ്ഗ കുടുംബങ്ങളിലെ സ്ത്രീകളെ  കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് ചെറുകഥകള്‍ രചിച്ച് ഉറുദു സാഹിത്യലോകത്ത് തനതായ മുദ്ര പതിപ്പിച്ച വനിത ഇസ്മത് ചുഗ്തായ് (ഓഗസ്റ്റ് 15, 1915-ഒക്‌ടോബര്‍ 24, 1991)
മലയാളത്തില്‍ ചെമ്മീനിലെ മാനസമൈനേ വരൂ ഐ മാനസമൈനേ വരൂ എന്ന വിഖ്യാതഗാനം അടക്കം ഹിന്ദിയിലും ബംഗാളിയിലും 3500ല്‍ അധികം ഗാനങ്ങള്‍ ആലപിച്ച് റെക്കോര്‍ഡ് ചെയ്ത പ്രധാന പിന്നണി ഗായകനായ മന്ന ഡേ  എന്നറിയപ്പെടുന്ന പ്രബോദ് ചന്ദ്ര ഡേ (മേയ് 1, 1920-ഒക്ടോബര്‍ 24, 2013),
അഭിനയ രംഗത്ത് എം.ജി. ആറിന്റെയും ശിവാജി ഗണേശന്റെയും സമശീര്‍ഷനായി ഗണിക്കപ്പെടുന്ന നടനും ചലച്ചിത്ര നിര്‍മ്മാതാവ്, സംവിധായകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനും, സ്വതന്ത്ര ഇന്ത്യയില്‍ സംസ്ഥാന നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സിനിമാനടനുമായിരുന്ന പ്രശസ്തനായ ഒരു തമിഴ് ചലച്ചിത്രനടനായിരുന്ന എസ്.എസ്.ആര്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന എസ്.എസ്. രാജേന്ദ്രന്‍ എന്ന സേദാപ്പട്ടി സൂര്യനാരായണ തേവര്‍ രാജേന്ദ്രന്‍ (ജനുവരി 1928-2014 ഒക്ടോബര്‍ 24)
ആധുനിക കാലഘട്ടത്തിലെ പൗരാവകാശ പ്രവര്‍ത്തനങ്ങളുടെ അമ്മ എന്നു അമേരിക്കന്‍ കോണ്‍ഗ്രസ്സ് വിശേഷിപ്പിച്ച വനിതയും കറുത്ത വര്‍ഗ്ഗക്കാരുടെ പൗരാവകാശങ്ങള്‍ക്ക് ആക്കം നല്‍കുന്നതില്‍ വലിയ പങ്കു വഹിക്കുകയും ചെയ്ത  റോസ ലൂയിസ് മക്കോളി പാര്‍ക്ള്‍സ് എന്ന റോസ പാര്‍ക്ള്‍സ് (1913 ഫെബ്രുവരി 4-2005 ഒക്ടോബര്‍ 24),
ഫ്രഞ്ച് രാജ്യതന്ത്രജ്ഞനായിരുന്ന എലെ, ഡെക്കാസെ (1780 സെപ്റ്റംബര്‍ 28-24 ഒക്ടോബര്‍ 1860)
ഇന്ന് ജന്മദിനമാചരിക്കേണ്ട ഇപ്പോള്‍ നമ്മോടൊപ്പമില്ലാത്ത പ്രമുഖരായ നമ്മുടെ പൂര്‍വ്വികരില്‍ ചിലര്‍
കെ.എസ. നീലകണ്ഠനുണ്ണി (18971980)ക്യാപ്റ്റന്‍ ലക്ഷ്മി (1914-2012)എം. ഹക്കിം ജി സാഹിബ് (1928-1991)ബിഭൂതിഭൂഷണ്‍ മുഖോപാദ്ധ്യായ (1894-1987) ബഹദൂര്‍ഷാ സഫര്‍  (1775-1862)സ്റ്റീഫന്‍ കോവെ 1932-2012)ഫ്രീഡ്രിക് ആന്റോണ്‍ വില്‍ഹെം മിഖ്വേല്‍ (1811-1871)
മാവേലിക്കര കൊയ്പളളി കാരാണ്‍മ സംസ്‌ക്യത സ്‌കൂള്‍ കോട്ടയം സി. എം.എസ് ഹൈസ്‌കൂള്‍, എം. ഡി. സെമിനാരി ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവിക്കുകയും ആട്ടക്കഥ, കിളിപ്പാട്ട്, നാടകം, ഖണ്ഡകാവ്യം, ഐതിഹ്യം തുടങ്ങിയ നാനാശാഖകളിലായി മുപ്പത്തിയഞ്ചോളം കൃതികള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്ത   മഹോപാദ്ധ്യായ കെ.എസ്. നീലകണ്ഠനുണ്ണി  (1897 ഒക്ടോബര്‍ 24-1980 നവംബര്‍ 18)
ചെറുപ്പത്തില്‍ തന്നെ വിദേശോല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണം, മദ്യവ്യാപാര കേന്ദ്രങ്ങളുടെ ഉപരോധം തുടങ്ങിയ പ്രവര്‍ത്തങ്ങളിലൂടെ സജീവമാകുകയും, 1941ല്‍ ഡോക്റ്റര്‍ ആയി സിംഗപ്പൂരിലേക്ക് പോകുകയും അവിടെയുള്ള ദരിദ്രര്‍ക്കായി ഒരു ക്ലിനിക്ക് തുടങ്ങുകയും, ഒപ്പം തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഇന്ത്യാ ഇന്‍ഡിപെന്‍ഡന്റ്‌സ് ലീഗില്‍ പ്രവര്‍ത്തിക്കുകയും, പിന്നീട് സുഭാഷ് ചന്ദ്ര ബോസിന്റെ നിര്‍ദ്ദേശപ്രകാരം സിംഗപ്പൂരില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു വനിതാ സൈന്യഗണം രൂപവത്കരിക്കുകയും സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇടതുപക്ഷ രാഷ്ട്രീയ രംഗത്തും തൊഴിലാളി- വനിതാ പ്രസ്ഥാന രംഗത്തും സജീവമാകുകയും  രാജ്യത്തെ ഏറ്റവും വലിയ വനിതാ സംഘടയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രൂപീകൃതമായപ്പോള്‍ അതിന്റെ ഉപാധ്യക്ഷയാകുകയും 1984-ല്‍ ഇന്ദിരാ വധത്തിനു ശേഷം സിഖ് വിരുദ്ധ കലാപം കൊടുമ്പിരി കൊണ്ടപ്പോള്‍  സിഖുകാരുടെ സംരക്ഷണത്തിനായി തെരുവിലിറങ്ങുകയും അവരുടെ വീടുകള്‍ക്കും കടകള്‍ക്കും സംരക്ഷണം നല്‍കുകയും, 2002-ല്‍ എ.പി.ജെ അബ്ദുള്‍ കലാമിനെതിരെ ഇടതു പിന്തുണയോടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നില്‍ക്കുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യന്‍ നാഷനല്‍ ആര്‍മിയുടെ പ്രവര്‍ത്തകയുമായിരുന്ന  ക്യാപ്റ്റന്‍ ലക്ഷ്മി (1914 ഒക്ടോബര്‍ 24-2012 ജൂലൈ 23)
തെക്കന്‍ കേരളത്തിലെ ആദ്യത്തെ മുസ്ലിം ലീഗ് എം.എല്‍.എ ആയി 1967-ല്‍ കഴക്കുട്ടത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട എം. ഹക്കിംജി സാഹിബ്  (1928 ഒക്ടോബര്‍ 24 – 1991 മാര്‍ച്ച് 18 )
ഇന്ത്യയിലെ അവസാനത്തെ മുഗള്‍ രാജാവായിരുന്നു ബഹദൂര്‍ഷാ സഫര്‍ എന്നറിയപ്പെടുന്ന മിര്‍സ അബു സഫര്‍ സിറാജുദ്ദീന്‍ മുഹമ്മദ് ബഹദൂര്‍ ഷാ സഫര്‍  ബഹദൂര്‍ഷാ രണ്ടാമന്‍ (1775 ഒക്ടോബര്‍ 24-1862 നവംബര്‍ 7)
നോവലും നാടകവും ബാലസാഹിത്യവും കഥകളും എഴുതിയ പ്രസിദ്ധ ബംഗാളി സാഹിത്യക്കാരന്‍ ബിഭൂതിഭൂഷണ്‍ മുഖോപാദ്ധ്യായ (ഒക്‌റ്റോബര്‍ 24, 1894 ജൂലൈ 29, 1987) 
ഡച്ച് ഈസ്റ്റ് ഇന്‍ഡീസിലെ സസ്യങ്ങളെപ്പറ്റിയുള്ള പഠനം നടത്തി  ഒരു സസ്യശാസ്ത്രജ്ഞനായ ഫ്രീഡ്രിക് ആന്റോണ്‍ വില്‍ഹെം മിഖ്വേല്‍ (24 ഒക്ടോബര്‍ 1811, 23 ജനുവരി 1871) 
സെവന്‍ ഹാബിറ്റ്‌സ് ഓഫ് ഹൈലി എഫ് ക്റ്റീവ് പീപ്പിള്‍ എന്ന പുസ്തകം എഴുതിയ പ്രമുഖനായ എഴുത്തുകാരനും മാനേജ്മെന്റ് വിദഗ്ദ്ധനും ഫ്രാങ്ക്‌ളിന്‍ കോവെ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും ചെയര്‍മാനുമായിരുന്ന സ്റ്റീഫന്‍ കോവെ (24 ഒക്ടോബര്‍ 1932-16 ജൂലൈ 2012),

ചരിത്രത്തില്‍ ഇന്ന് 
1857- ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ ക്ലബ്ബ് ലണ്ടനില്‍ സ്ഥാപിതമായി.
1915- പെരിനാട് ലഹള-കൊല്ലം പെരിനാട്ടില്‍ ചെറുമൂട് എന്ന സ്ഥലത്ത് പുലയര്‍ക്കെതിരെ സംഘടിത ആക്രമണം നടന്നു.
1917- റഷ്യയിലെ ചുവന്ന വിപ്ലവം.
192- ഹൗഡിനി എസ്‌കേപ്പ് മാജിക്കല്‍ പ്രദര്‍ശനം വഴി ലോക പ്രശസ്തി നേടിയ ഹൗഡിനിയുടെ അവസാന പൊതു പ്രദര്‍ശനം നടന്നു
1929- ന്യൂയോര്‍ക്ക് ഓഹരി കമ്പോളത്തിന്റെ കറുത്ത വ്യാഴാഴ്ച്ച എന്ന തകര്‍ച്ച ദിവസം.
1930- ബ്രസീലില്‍ സൈനിക വിപ്ലവം
1931- ന്യൂയോര്‍ക്കിനെയും ന്യൂ ജഴ്‌സിയേയും ബന്ധിപ്പിക്കുന്ന ജോര്‍ജ് വാഷിങ്ടണ്‍ പാലം ഉദ്ഘാടനം ചെയ്തു.
1934- മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു.
1945- ഐക്യരാഷ്ട്രസഭ സ്ഥാപിതമായി.
1946- പുന്നപ്രയില്‍ തൊഴിലാളി ജാഥയ്ക്ക് നേരെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഇരുന്നൂറിലധികം മരണം.
1947- കാശ്മീര്‍ പിടിച്ചടക്കി ഹരിസിങ് രാജാവിനെ പുറത്താക്കാന്‍ പാക്കിസ്ഥാന്‍ നിയന്ത്രണത്തിലുള്ള പഠാന്‍ ഗിരിവര്‍ഗം കടന്നു കയറ്റം തുടങ്ങി.
1957- അമേരിക്കന്‍ വോമ സേന എക്‌സ്-20 ഡൈന സോര്‍ എന്ന എകമനുഷ്യ ബഹിരാകാശ വിമാന പദ്ധതി ആരംഭിക്കുന്നു.
1962- ക്യൂബന്‍ ക്രൈസിസ്. ലോകം മുള്‍ മുനയില്‍. യുഎസ്എസ്ആര്‍ യുദ്ധകപ്പല്‍ ക്യൂബയിലേക്ക്.
1962- ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സ്ഥാപിതമായി.
1964- നോര്‍ത്തേണ്‍ റൊഡേഷ്യ എന്നറിയപ്പെട്ടിരുന്ന സാംബിയ ബ്രിട്ടനില്‍ നിന്ന് സ്വതന്ത്രമായി.
1973- ഇസ്രായേലിനും അറബ് മുന്നണി രാജ്യങ്ങള്‍ക്കും ഇടയിലെ യോം കിപ്പുര്‍ യുദ്ധം അവസാനിക്കുന്നു.
1984- ഇന്ത്യയിലെ ആദ്യ മെട്രോ റെയില്‍ കൊല്‍ക്കത്തയില്‍ ഉദ്ഘാടനം ചെയ്തു.
1986- ഇടുക്കിയിലെ തങ്കമണിയില്‍ പോലീസ് അതിക്രമം.
1990- പാക്കിസ്ഥാനില്‍ നവാസ് ഷെരീഫ് അധികാരത്തിലെത്തി.
1994 – കല്‍ക്കത്തയിലെ ടോളിഗഞ്ചില്‍ നിന്ന് ഡംഡം വരെ ഇന്ത്യയിലെ ആദ്യത്തെ ഭൂഗര്‍ഭ റെയില്‍വേ തുറന്നു.
1995- ഇന്ത്യ, ഇറാന്‍, തായ്ലന്‍ഡ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമായി.
1996- മ്യാന്‍മറില്‍ ആങ്‌സാന്‍ സൂകി വീണ്ടും വീട്ടുതടങ്കലിലായി.
1998- പ്രഥമ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ധാക്കയില്‍ തുടങ്ങി.
2000- കല്ലുവാതുക്കലും പള്ളിക്കലും വിഷമദ്യദുരന്തം
2003- പ്രഥമ ആഫ്രോ ഏഷ്യന്‍ ഗയിംസ് ഹൈദരബാദില്‍ തുടങ്ങി
2003- സൂപ്പര്‍ സോണിക് വ്യോമഗതാഗതത്തിന് അന്ത്യം കുറിച്ചുകൊണ്ട് ന്യൂയോര്‍ക്കില്‍ നിന്നും ലണ്ടനിലേക്ക് അവസാനത്തെ കോണ്‍കോര്‍ണഡ് വിമാനം പറക്കുന്നു.
2007- ചൈനയുടെ ചന്ദ്ര ഉപഗ്രഹം ചേഞ്ചസ് 1 വിക്ഷേപിച്ചു.
2008-  ആഗോള സ്റ്റോക്ക് മാര്‍ക്കറ്റ് കൂപ്പുകുത്തി.
2009- മലയാളിയായ ഡോ. കെ. രാധാകൃഷ്ണന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.
2014- ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്‍ ഒരു പരീക്ഷണാത്മക ചാന്ദ്ര ദൗത്യം വിക്ഷേപിച്ചു, ചാങ് ഇ 5-ടി 1, അത് ചന്ദ്രന്റെ പിന്നിലേക്ക് വളയുകയും ഭൂമിയിലേക്ക് മടങ്ങുകയും ചെയ്യും.
2015- ഒക്ലഹോമ സ്റ്റേറ്റ് ഹോംകമിംഗ് പരേഡിലേക്ക് ഒരു ഡ്രൈവര്‍ ഇടിച്ച് നാല് പേര്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2016- ലിബിയയിലേക്ക് പറക്കുന്ന ഒരു ഫ്രഞ്ച് നിരീക്ഷണ വിമാനം മാള്‍ട്ടയില്‍ ടേക്ക്ഓഫീനിടെ തകര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *