വാഷിങ്ടണ്‍ ; ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് ജോലിക്കായി എഐ തൊഴിലാളികളെ നിയമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.അടുത്ത മാസം മുതല്‍ എഐ ഏജന്റുമാരെയും വിർച്വല്‍ തൊഴിലാളികളെയും ജോലിക്കായി നിയമിക്കുമെന്നാണ് മൈക്രോസോഫ്റ്റ് ആസ്ഥാനത്ത് നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കമ്ബനിയുടെ ദൈനംദിനകാര്യങ്ങള്‍ ചെയ്യുന്നതിനായാണ് എഐ സഹായത്തോടെ പ്രവർത്തിക്കുന്ന വെർച്വല്‍ തൊഴിലാളികളെ നിയമിക്കുന്നത്.ഉപഭോക്താക്കളുടെ സംശയങ്ങള്‍ പരിഹരിക്കുക, സെയില്‍സ് ലീഡ് ഐഡന്റിഫിക്കേഷൻ, സപ്ലൈ ചെയിൻ മാനേജ്മെന്റ്, കസ്റ്റമർ സർവീസ് തുടങ്ങിയ ജോലികളാണ് ആദ്യഘട്ടത്തില്‍ ഇവർക്ക് നല്‍കുകയെന്നാണ് വിവരം.
മൈക്രോസോഫ്റ്റ് പുതുതായി അവതരിപ്പിച്ച കോപൈലറ്റ് സ്റ്റുഡിയോ ഉപയോഗിച്ച്‌ കമ്ബനികള്‍ക്ക് അവർക്കനുയോജ്യമായ  എഐ ഏജന്റുമാരെ നിർമ്മിക്കാൻ കഴിയും.

By admin

Leave a Reply

Your email address will not be published. Required fields are marked *