കൽപറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ സ്വത്തുവിവരങ്ങൾ പുറത്ത്. നാമനിർദ്ദേശപത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരങ്ങള്‍ വ്യക്തമാക്കുന്നത്.
ബാങ്ക് നിക്ഷേപവും സ്വർണവുമായി പ്രിയങ്ക ഗാന്ധിക്ക് 4.24 കോടിയുടെ ആസ്തിയുണ്ട്. 3.67 ലക്ഷം രൂപ 3 ബാങ്കുകളിലായാണുള്ളത്. ബാക്കി തുക നിക്ഷേപിച്ചിരിക്കുന്നത് മ്യൂച്ചൽ ഫണ്ടുകളിലും ഓഹരികളിലുമാണ്.
കൈവശം 52,000 രൂപയാണ് ഉള്ളത്. രണ്ടിടങ്ങളിലായി നാലേക്കറോളം ഭൂമിയുണ്ട്. ഇവ കൃഷിസ്ഥലമാണ്. കൃഷിസ്ഥലമല്ലാത്ത ഭൂമി കൈവശമില്ലെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.
1.15 കോടി രൂപയുടെ സ്വർണം, 29.55 ലക്ഷം രൂപയുടെ വെള്ളി, 2.10 കോടി രൂപയുടെ ഭൂസ്വത്ത് എന്നിങ്ങനെയാണു മറ്റ് ആസ്തികൾ. ഹിമാചൽ പ്രദേശിലെ ഷിംലയിൽ 5.63 കോടി രൂപ വിലമതിക്കുന്ന വീടുണ്ട്. ഭൂമിയും വീടുമടക്കം 7.74 കോടി രൂപയുടെ ആസ്തിയുണ്ട്.
15,75,000 രൂപയുടെ ബാധ്യതയുണ്ട്. ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് 37,91,47432 കോടിയുടെ ആസ്തിയാണുള്ളത്. റോബര്‍ട്ട് വാദ്രയ്ക്ക് 10 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുമുണ്ട്.