തൃശൂര്‍: പുതുക്കാട് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കല്ലൂർ പാലയ്ക്കപ്പറമ്പ് സ്വദേശി പാണാത്ര വീട്ടിൽ സുഭാഷിൻറെ മകൻ അഭിജിത്ത് (19) ആണ് മരിച്ചത്.
കെഎസ്ആർടിസി ബസിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് യുവാവിന് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കല്ലൂര്‍ കരുവാന്‍കുന്ന് സ്വദേശി അയ്യപ്പദാസിന് പരിക്കേറ്റു.