യമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണ പ്രഖ്യാപിച്ച് പി.വി.അൻവർ എംഎൽഎ. വർഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ രാഹുലിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കും. ഡിഎംകെയുടെ സ്ഥാനാർഥി എം.എം.മിൻഹാജിനെ പിൻവലിക്കുന്നെന്നും രാഹുലിനു നിരുപാധിക പിന്തുണ നൽകുമെന്നും അൻവർ പറഞ്ഞു.
കോൺഗ്രസ് വ്യക്തിപരമായി അപമാനിച്ചതെല്ലാം ക്ഷമിക്കുന്നു. യുഡിഎഫിനെ പിന്തുണച്ചില്ലെങ്കിൽ ബിജെപി അധികാരത്തിലെത്തും എന്നതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം. രാഹുലിന് വേണ്ടി പ്രചരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ചേലക്കരയിൽ വിട്ടുവീഴ്ചയില്ലെന്നും അൻവർ വ്യക്തമാക്കി. ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൻ.കെ.സുധീർ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) സ്ഥാനാർഥിയായി മത്സരിക്കും. അമേരിക്കൻ പ്രസിഡന്റ് പറഞ്ഞാലും ചേലക്കരയിൽനിന്ന് സ്ഥാനാർഥിയെ പിൻവലിക്കില്ലെന്നും അൻവർ പറഞ്ഞു.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *