കാന്‍ബെറ: ഓസ്ട്രേലിയ സന്ദര്‍ശിക്കുന്ന ബ്രിട്ടിഷ് രാജാവ് ചാള്‍സിനോടു പൊട്ടിത്തെറിച്ച് സെനറ്റ് അംഗം ലിഡിയ തോര്‍പ്പ്. ചാള്‍സിനും ഭാര്യ കാമില്ലയ്ക്കുമായി പാര്‍ലമെന്‍റിന്‍റെ വരവേല്‍പ്പ് നല്‍കുന്നതിനിടെണു സംഭവം. ഓസ്ട്രേലിയയുടെ തദ്ദേശീയ വിഭാഗത്തില്‍ നിന്നു ഭൂമിയും സമ്പത്തും തട്ടിയെടുത്ത ബ്രിട്ടിഷ് കോളനിവാഴ്ചക്കാര്‍ അവരെ വംശഹത്യ ചെയ്തെന്നും ലിഡിയ തുറന്നടിച്ചു.
ഞങ്ങളില്‍ നിന്നു കവര്‍ന്നെടുത്തതെല്ലാം തിരിച്ചു തരണം. ഞങ്ങളുടെ അസ്ഥികള്‍, തലയോട്ടികള്‍, കുഞ്ഞുങ്ങള്‍, ജനത, എല്ലാം തിരികെത്തന്നേ തീരൂ. നിങ്ങള്‍ ഞങ്ങളുടെ നാട് നശിപ്പിച്ചു~ ലിഡിയ പറഞ്ഞു.ഇതോടെ, സുരക്ഷാ ജീവനക്കാര്‍ ലിഡിയയെ പിടിച്ചുമാറ്റി ഹാളിനു പുറത്തേക്കു കൊണ്ടുപോയി. ഈ സമയം ഇതു നിങ്ങളുടെ നാടുമല്ല, നിങ്ങളെന്‍റെ രാജാവുമല്ലെന്ന് ലിഡിയ വിളിച്ചുപറഞ്ഞു.വിക്റ്റോറിയയില്‍ നിന്നുള്ള സ്വതന്ത്ര സെനറ്ററാണു ലിഡിയ. ബ്രിട്ടിഷ് കുടിയേറ്റക്കാര്‍ നടത്തിയ കൂട്ടക്കൊലയുടെ ചരിത്രമുണ്ട് ഓസ്ട്രേലിയയ്ക്ക്. 100 വര്‍ഷത്തിലേറെയായി ബ്രിട്ടിഷ് കോളനിയായിരിക്കെ ആയിരക്കണക്കിന് ഓസ്ട്രേലിയന്‍ ആദിവാസി ജനത കൊല്ലപ്പെട്ടിരുന്നു. 1901ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും ഇപ്പോഴും റിപ്പബ്ളിക്കായിട്ടില്ല. ബ്രിട്ടിഷ് രാജാവാണ് ഇപ്പോഴും രാഷ്ട്രത്തലവന്‍.ലിഡിയ ഇതാദ്യമല്ല പൊതുവേദിയില്‍ പ്രതിഷേധിക്കുന്നത്. 2022ല്‍ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ എലിസബത്ത് രാജ്ഞിയെ സേവിക്കുമെന്ന് പറയുന്ന ഭാഗത്ത് മുഷ്ടി ചുരുട്ടി ഉയര്‍ത്തിക്കാട്ടിയത് വിവാദമായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *