കാന്‍ബെറ: ക്രിമിനല്‍ നിയമപ്രകാരം ജയിലില്‍ അടയ്ക്കാനുള്ള കുറഞ്ഞ പ്രായം വീണ്ടും 10 ആക്കി മാറ്റാനൊരുങ്ങി ഓസ്ട്രേലിയ നോര്‍ത്തേണ്‍ ടെറിട്ടറി. ക്രിമിനല്‍ നിയമപ്രകാരം ജയിലില്‍ അടയ്ക്കാനുള്ള കുറഞ്ഞ പ്രായം 12 ആക്കിയ മുന്‍ ഭരണകൂടത്തിന്‍റെ തീരുമാനം റദ്ദാക്കിയതോടെയാണ് ഈ നടപടി വീണ്ടും നിലവില്‍ വരുന്നത്.2023ല്‍ ഭരണത്തില്‍ കയറിയ മുന്‍ സര്‍ക്കാര്‍ ഈ പ്രായ പരിധി 12 ആക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഓഗസ്ററ് മാസം തെരഞ്ഞെടുക്കപ്പെട്ട പുതിയ കണ്‍ട്രി ലിബറല്‍ പാര്‍ട്ടി (ഇഘജ) സര്‍ക്കാരാണ് ഇപ്പോള്‍ വീണ്ടും പ്രായപരിധി പഴയപടിയാക്കാന്‍ തീരുമാനമെടുത്തത്. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ഇത് അനിവാര്യമായ നീക്കമാണെന്നും ഭരണകൂടം വാദിക്കുന്നു.എന്നാല്‍ മനുഷ്യാവകാശ സംഘടനകളും മെഡിക്കല്‍ പ്രൊഫഷണലുകളും തദ്ദേശീയ ഗ്രൂപ്പുകളും ഡോക്ടര്‍മാരും ഈ തീരുമാനത്തിന് എതിരാണെന്ന് വാദിക്കുന്നു. ഓസ്ട്രേലിയയിലെ മറ്റ് അധികാര പരിധികളേക്കാള്‍ 11 ശതമാനം കൂടുതല്‍ കുട്ടികള്‍ ജയില്‍ ശിക്ഷയ്ക്ക് വിധേയമാക്കപ്പെടുന്ന ഇടമാണ് ഓസ്ട്രേലിയന്‍ നോര്‍ത്തേണ്‍ ടെറിട്ടറി.ആത്യന്തികമായി ഈ തീരുമാനം കുട്ടികളെ സംരക്ഷിക്കുമെന്നാണ് ഭരണകൂടം വാദിക്കുന്നുണ്ടെങ്കിലും പുതിയ നിയമം കുറ്റകൃത്യങ്ങള്‍ കുറയ്ക്കില്ലെന്നും യുവാക്കളെ തടവിലിടുന്നത് വീണ്ടും കുറ്റം ചെയ്യാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, ഭാവി സാധ്യതകള്‍ എന്നിവയെ സാരമായി ബാധിക്കുമെന്നും ഗവേഷകര്‍ ഉള്‍പ്പടെയുള്ളവര്‍ വാദിക്കുന്നു.എന്നാല്‍ മുഖ്യമന്ത്രി ലിയ ഫിനോച്ചിയാരോ ഇത് അവരുടെ കുറ്റകൃത്യ മനോഭാവത്തിന്‍റെ മൂലകാരണങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്ന് ന്യായീകരിച്ചു, പുതിയ നിയമം എപ്പോള്‍ നിലവില്‍ വരുമെന്ന കാര്യം വ്യക്തമല്ല. ടാസ്മാനിയന്‍ സര്‍ക്കാരും 2029~ഓടെ ജയില്‍ ശിക്ഷയ്ക്കുള്ള കുറഞ്ഞ പ്രായം 14 വയസായി മാറ്റുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *