ഒക്‌ലഹോമ: ഒക്‌ലഹോമ സിറ്റിയിലെ 7-ഇലവനിൽ ജോലിക്കിടെ 18 കാരിയായ ഒരു യുവ മാതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വാറണ്ടിൽ 23 വയസ്സുള്ള ഒരാളെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് അറസ്റ്റ് ചെയ്തതായി ഒക്‌ലഹോമ സിറ്റി പോലീസ് അറിയിച്ചു..”കവർച്ച, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി ഇയാളെ ജയിലിൽ അടച്ചു വെള്ളിയാഴ്ച പുലർച്ചെ 2:45 ന് വിൽഷെയർ ബൊളിവാർഡിലും കൗൺസിൽ റോഡിലുമുള്ള 7-ഇലവനിലായിരുന്നു സംഭവം ഒക്‌ലഹോമ സിറ്റി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.തങ്ങൾ സ്റ്റോറിൽ പ്രവേശിച്ചപ്പോൾ ക്ലാർക്കായ 18 കാരിയായ ജെയ്‌ഡിൻ ആൻ്റണികുത്തേറ്റു ഗുരുതരാവസ്ഥയിലായിരുന്നു.ജെയ്‌ഡിൻപിന്നീട് മരിച്ചു, പ്രതി കടയിൽ കടന്ന് ആൻ്റണിയെ കുത്തിയശേഷം കാൽനടയായി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് കരുതുന്നു.ഏതാനും മാസങ്ങൾ മാത്രമാണ് താൻ ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നതെന്നും സംഭവം നടക്കുമ്പോൾ അവിടെ തനിച്ചായിരുന്നു ജോലി ചെയ്തിരുന്നതെന്നും ആൻ്റണിയുടെ കുടുംബം പറഞ്ഞു.കുടുംബം സൃഷ്ടിച്ച ഒരു GoFundMe പേജ് അനുസരിച്ച്, ആൻ്റണി “ഞങ്ങളുടെ ജീവിതത്തിൽ ഒരു ശോഭയുള്ള പ്രകാശമായിരുന്നു, സ്വപ്നങ്ങളും ചിരിയും നിറഞ്ഞതാണ്.” അവൾ തൻ്റെ 13 മാസം പ്രായമുള്ള മകനുമായി ഒരു അപ്പാർട്മെന്റിൽ ജീവിക്കാനുമാണ് ആൻ്റണി ഗ്യാസ് സ്റ്റേഷൻ്റെ ജോലി ഏറ്റെടുത്തതെന്ന് പേജിൽ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *