ഇടുക്കി: വണ്ണപ്പുറം ചീങ്കല്‍സിറ്റിയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു. വണ്ണപ്പുറം സ്വദേശികളായ ദിവാകരൻ, ഭാര്യ ഓമന എന്നിവരാണ് തോട്ടിൽ അകപ്പെട്ടത്. ഓമന മരിച്ചു. ദിവാകരനെ രക്ഷപ്പെടുത്തി.
രണ്ടുപേരും തൊഴിലുറപ്പ് തൊഴിലാളികളാണ്. ജോലിക്ക് പോയി മടങ്ങുന്നതിനിടെ ഇരുവരും തോട്ടിലെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഏറെ നേരം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് ഓമനയുടെ മൃതദേഹം കണ്ടെത്തിയത്.