Trending Videos: നവീൻ ബാബുവിനെതിരെ തെളിവില്ല, പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍

എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നവീൻ ബാബു പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായിട്ടാണെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്. ഫയൽ ബോധപൂർവം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നും കണ്ടെത്തൽ. അതേസമയം കേരളം ഉപതെരഞ്ഞെടുപ്പ് ചൂടിലാണ്. കന്നിയങ്കത്തിന് തുടക്കം കുറിക്കാന്‍ പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. പ്രേക്ഷകർ ഇന്ന് കണ്ടിരിക്കേണ്ട പ്രധാന വീഡിയോകളിലേക്ക്…

By admin