ദീപങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന ദീപാവലി ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ്. തിൻമയ്‌ക്ക് മേൽ നൻമ നേടിയ വിജയത്തെയാണ് ദീപാവലിയായി ഇന്ത്യയിലെ ജനങ്ങൾ ആഘോഷിക്കുന്നത്. അധർമ്മത്തിൽ നിന്ന് ധർമ്മത്തിലേക്ക് നീങ്ങുന്നതിന്റെ പ്രതീകമാണ് സന്ധ്യാ ദീപങ്ങൾ.
അതുകൊണ്ടുതന്നെയാണ് ഇത് ദീപങ്ങളുടെ ഉത്സവമെന്ന് വിശേഷിക്കപ്പെടാനുള്ള കാരണം. അശ്വനി മാസത്തിലെ കൃഷ്ണപക്ഷ (കറുത്തവാവിലെ) ചതുർദ്ദശിയാണ് ദീപാവലിയായി കണക്കാക്കുന്നത്. മലയാളത്തിലത് തുലാമാസത്തിലാഘോഷിക്കുന്നു.
ശ്രീരാമൻ തന്റെ പതിനാല് വർഷത്തെ വനവാസത്തിന് ശേഷം അയോധ്യാപുരിയിലേക്ക് വന്ന പുണ്യദിനം എന്നതാണ് ദീപാവലിയുമായി ബന്ധപ്പെട്ട ഐതിഹ്യം. ധർമ്മവിജയം നേടിയ ശ്രീരാമചന്ദ്രൻ അയോധ്യാവാസിയായി വീണ്ടും മനസ്സിലേക്ക് പ്രതിഷ്ഠിക്കപ്പെട്ട ദിവസം.
അഹങ്കാരിയും ക്രൂരനുമായ നരകാസുരനെ ഭഗവാൻ ശ്രീകൃഷ്ണൻ നിഗ്രഹിച്ചു എന്നതാണ് ദീപാവലിയുമായി ബന്ധപ്പെട്ടുള്ള മറ്റൊരു വിശ്വാസം. എല്ലാം ധാർമ്മികവിജയത്തിന്റെ സന്ദേശമാണ് ഈ ദിവസം നൽകുന്നത്. ദീപാവലി ദിനത്തിൽ വൈകുന്നേരം യമധർമ രാജന് വേണ്ടി ദീപദാനം നടത്തുന്ന പതിവും ഭാരതത്തിൽ ചിലയിടത്തും നിലവിലുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *