ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രമാണ് രജനികാന്തിന്റെ വേട്ടയ്യൻ. മഞ്ജു വാര്യർ ആയിരുന്നു ചിത്രത്തിൽ രജനികാന്തിന്റെ നായിക. ഫഹദ് ഫാസില്‍, അമിതാഭ് ബച്ചൻ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ചിത്രം വേണ്ട വിധം വിജയിച്ചില്ല. 300 കോടി ബജറ്റില്‍ നിർമിച്ച ചിത്രം ഇതുവരെ നേടിയത് 200 കോടി മാത്രമാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 100 കോടിക്കു മുകളില്‍ നഷ്ടം വന്നതോടെ ലൈക പ്രൊഡക്ഷൻസ് പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് എന്നും നിർമാണ കമ്പനി രജനിക്ക് മുന്നില്‍ ചില നിബന്ധനകള്‍ വെച്ചിരിക്കുകയാണ് എന്നും ആണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.വേട്ടയ്യനി’ലൂടെയുണ്ടാകുന്ന നഷ്ടം നികത്തുന്നതായി തങ്ങള്‍ക്കൊപ്പം മറ്റൊരു സിനിമ ചെയ്യണമെന്ന് രജനികാന്തിനോട് ലൈക പ്രൊഡക്ഷൻസ് ആവശ്യപ്പെട്ടുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇനി ചെയ്യുന്ന ചിത്രത്തില്‍ പ്രതിഫലം കുറയ്ക്കാനും നിർമാണ കമ്പനി ആവശ്യപ്പെടുന്നുണ്ട്. https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *