പത്തനാപുരം: ഓട്ടോറിക്ഷാ ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു. മൈലം തെക്കേക്കര പുള്ളോര്‍കോണം ചരുവിളപുത്തന്‍വീട്ടില്‍ രഞ്ജിത്ത് (28) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തലവൂര്‍ ചാമല പീലിക്കോട്ടുവീട്ടില്‍ ലക്ഷ്മണനെ (46) പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി 9.30-ഓടെ കുര പതിനെട്ടാംപടി ജംഗ്ഷനിലാണ് സംഭവമുണ്ടായത്. രഞ്ജിത്ത് ഓടിച്ചിരുന്ന ഓട്ടോ തടഞ്ഞുനിര്‍ത്തി ലക്ഷമണന്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. രഞ്ജിത്ത് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
തുടര്‍ന്ന് പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ നേരത്തെ വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നാണ് വിവരം.