ലാഹോര്‍: ‘ലിബറല്‍’ ജീവിതശൈലിയിലും സോഷ്യല്‍ മീഡിയ ഉപയോഗിച്ചതിനും അമ്മയും സഹോദരിയും ഉള്‍പ്പെടെ തന്റെ കുടുംബത്തിലെ നാല് സ്ത്രീകളെ കഴുത്ത് അറുത്ത് കൊലപ്പെടുത്തി പാകിസ്ഥാന്‍ യുവാവ്. സംഭവത്തില്‍ അറസ്റ്റിലായ ബിലാല്‍ അഹമ്മദിനെ കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ലിബറല്‍ ജീവിതശൈലി തന്റെ ദാമ്പത്യത്തെ തകരാറിലാക്കുന്നുവെന്ന് യുവാവ് പറഞ്ഞു. അവര്‍ എപ്പോഴും തന്നെ ശല്യപ്പെടുത്താറുണ്ടായിരുന്നതിനാലാണ് തന്റെ അമ്മയുടെയും സഹോദരിയുടെയും ബന്ധുക്കളുടെയും കഴുത്ത് അറുത്തതെന്ന് വിസ്താരത്തിനിടെ അഹമ്മദ് കോടതിയെ അറിയിച്ചു.
ബിലാല്‍ മാനസികമായി അസ്ഥിരനും തീവ്ര യാഥാസ്ഥിതികനുമാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ഷൗക്കത്ത് അവാന്‍ പറഞ്ഞു.
ശനിയാഴ്ച കറാച്ചിയിലെ പഴയ സോള്‍ജിയര്‍ ബസാര്‍ ഏരിയയിലെ അപ്പാര്‍ട്ട്മെന്റിലാണ് നാല് സ്ത്രീകളുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്.
അന്വേഷണത്തില്‍ ബിലാല്‍ സ്ത്രീകളുമായി ദിവസവും വഴക്കുണ്ടാക്കാറുണ്ടെന്നും ഒരു മതവിശ്വാസിയായതിനാല്‍ ഭാര്യ തന്നെ ഉപേക്ഷിച്ചതിന് കാരണം വീട്ടുകാരുടെ ‘ലിബറല്‍’ ജീവിതശൈലിയാണെന്ന് കുറ്റപ്പെടുത്താറുണ്ടെന്നും അവാന്‍ പറഞ്ഞു.
നാല് സ്ത്രീകളും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ ബിലാല്‍ അസ്വസ്ഥനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ തങ്ങളുടേ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുന്നതിലും അയാള്‍ അസ്വസ്ഥനായിരുന്നു.
ആദ്യം തന്റെ സഹോദരിയെ ഒരു പാഠം പഠിപ്പിക്കാനാണ് ആഗ്രഹിച്ചിരുന്നതെന്നും പിന്നീട് കൊലപാതകത്തിന് ദൃക്സാക്ഷികളായതിനാല്‍ നാല് സ്ത്രീകളെയും വെട്ടിക്കൊല്ലുകയായിരുന്നുവെന്നും ബിലാല്‍ പോലീസിനോട് പറഞ്ഞു.